Saturday, March 18, 2017

EMS

അന്നൊരു രാവിലെ എണീറ്റ് ദേശാഭിമാനി എടുത്ത് വായിച്ചപ്പോൾ ആണ് ഒരു മുഴുവൻ പേജ് ഇ എം എസ് ന്റെ ഫോട്ടോ ഇ എം എസ്  അന്തരിച്ചു .. അന്ന് ഞാൻ അഞ്ചിലോ ആറിലോ ആണ് പഠിക്കുന്നത് .. ആളുകൾ മരിച്ചാൽ വടി ആയി എന്നൊരു തമാശ പ്രയോഗം അന്ന് നാട്ടിൽ ഉണ്ട് രാവിലെ ദേശാഭിമാനി വായിച്ചു കൊണ്ടിരുന്ന ഞാൻ  എണീറ്റ് വന്ന അച്ഛനോട് പറഞ്ഞു അച്ഛാ ഇ എം എസ് വടി ആയി എന്ന് .. കണ്ണിൽ നിന്നും പൊന്നീച്ച പാറിയ ഒരു അടി ആയിരുന്നു ഉത്തരം അതിനു മുൻപും ശേഷവും അച്ഛൻ എന്നെ അത്ര ദേഷ്യത്തോടെ അടിച്ചിട്ടില്ല .. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ അടിയിൽ ഞാൻ വിറച്ചു പോയി . അന്ന് ദേശാഭിമാനിയിൽ വന്ന ഇ എം എസ്  അനുസ്മരണ ലേഖനങ്ങളും ഒക്കെ ഞാൻ പിന്നെ വായിച്ചു .. എന്റെ വീട്ടിൽ ഉള്ള പുസ്തകങ്ങളിൽ ഒട്ടു മിക്ക പുസ്തകങ്ങളും   ഇ എം എസ് ന്റെ താണു ഇതൊന്നും ഞാൻ വായിച്ചിട്ടൊന്നുമില്ല ..പക്ഷെ എനിക്കറിയാം പാവങ്ങള്ക്ക് ഭൂമി കൊടുത്ത ജന്മി കുടുംബത്തിൽ പിറന്ന ഇ എം എസ് നെ കുറിച്ച് ലോകത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രി സഭയെ കുറിച്ച് .. പൈതൃക സ്വത്ത് വിറ്റു പാർടി പത്രം തുടങ്ങിയ ഇ എം എസ് നെ കുറിച്ച് .. ഞാൻ നേരിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യ സ്നേഹിയായ എന്റെ  അച്ഛനെ ഏറ്റവും അധികം സ്വാധീനിച്ച  ഇ എം എസ് എന്ന കമ്മ്യൂണിസ്റ്റ്‌ മരിച്ചിട്ട് ഇന്നേക്ക്  17 വർഷം   ..

Tuesday, April 9, 2013

onnumaavaathavan.

Onnumakaathavante swapnangalk niram karuppaanu ..
Avante pranayathinu polum thanuppundaavilla..
Kodum thanuppilum Chuttupollunna hrudayavumaayi avanu nadakkendi varum..
Ethu lahariyil mungiyaalum avanu bodham nashikkilla..
Avante aathmaavu nashta swargangalil abhiramikkum ..
Avan Ellam nashtappettavanaanu onnumaavaathavan..

Thursday, February 7, 2013

Ithu Aval Ezhuthiyithaano ?? Ariyilla .. Aval Njan nashtapppeduthiyaval..

Ithu Aval Ezhuthiyithaano ?? Ariyilla .. Aval Njan nashtapppeduthiyaval..

മറവിയുടെ തീരങ്ങളിലേക്ക് ...!

ഇനിയെനിക്ക് സഞ്ചരിക്കേണ്ടത് മറവിയുടെ തീരങ്ങളിലെക്കാണ് ..

ഞാന്‍ ... ഞാന്‍ മാത്രം പിന്നിടേണ്ട വഴികളിലൂടെ ...

എനിക്ക് അകന്നകന്നു പോകണം ..

ഈ യാത്രയില്‍ നിങ്ങളെ കൂടെ കൂട്ടാനാവില്ല .
ആരും എന്നെ അനുഗമിക്കേണ്ടതില്ല.... ആരും ...!

എനിക്ക് വേണ്ടി മാത്രം തുറക്കപെട്ട വഴികളാണിത്..

ആദ്യം ഓര്‍മകളെ ഓരോന്നായി ചിതലരിപ്പിക്കും ...

പിന്നെ മനസ്സിന് കുറുകെ ഒരു ചിലന്തി വലകെട്ടും ...

ശേഷം യാത്ര തുടങ്ങും .....
മറവിയുടെ തീരങ്ങളിലേക്ക്.....

Sunday, July 29, 2012

വെറുതെ എഴുതിയത ..

കുറച്ചു എഴുതാം എന്ന് വിചാരിച്ചു .. ബംഗ്ലൂരിലെ റൂമിലെ ഏകാതതയുടെ നടുവില്‍ ആണ് ഞാനിപ്പോ.. ജോലി തെണ്ടി നടക്കുന്നു ഒന്നും ശേരിയാവുന്നില്ല... കുറച്ചു ഇന്റര്‍വ്യൂ ഒക്കെ അറ്റന്‍ഡ് ചെയ്തു.. ഇവിടെ കുറചു സുഹൃത്തുക്കള്‍ ഉണ്ട  അടക്കു അവരുടെ വീട്ടില്‍ പോവും ... പിന്നെ നല്ല ഒരു സുഹൃത്ത എന്റെ കൂടെ ഉണ്ട .. അവള്‍ തരുന്ന എനര്‍ജി ആണ് എന്നെ നയിക്കുന്നറ്റ്‌ .. എന്റെ നെഗറ്റീവ് ചിന്താഗതി കുറെയൊക്കെ മാറിയിരിക്കുന്നു മടി കുറഞ്ഞിട്ടുണ്ട്.. നാട്ടില്‍ പോയി  ഒന്ന് മഴ നനയാന്‍ തോന്നുന്നുട്ന്‍ ഇവിടുറെ മഴയ്ക്ക് ഒരു സുഖമില്ല.. ചെറിയ ചാറ്റല്‍ മാത്രമേ ഉള്ളു ... ഇനിയും നാട്ടില്‍ കറങ്ങി നടന്നാല്‍ നാട്ടുക്കാര്‍ എന്നെ ഓടിക്കുന്നത് കൊണ്ട് പോവുന്നില്ല ..എന്ടെന്കിലും ജോലി കണ്ടു പിടിക്കണം.. ജാവ പഠിച്ചു കൊണ്ടിരിക്കുന്നു ..

Tuesday, January 17, 2012

നന്ദിതയുടെ ഓര്‍മ്മയ്ക്ക്....

നന്ദിതയുടെ ഓര്‍മ്മയ്ക്ക്....

ഇന്ന് 2012 ജനുവരി 17 ....നന്ദിത ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു ....1999 January 17 നന്ദിത സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു ..മരണ കാരണം ഇന്നും ദുരൂഹമായി തുടരുന്നു .........നന്ദിതയുടെ മരണശേഷം അവളുടെ ഇരുമ്പ് പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ 1985-1993 വരെയുള്ള കാലയളവിനുള്ളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി നന്ദിത എഴുതിയ 59 കവിതകള്‍ ഉണ്ടായിരുന്നു ....നന്ദിതയ്ക്ക് ഈ ലോകത്തോട് പറയാനുണ്ടായിരുന്നത് അവള്‍ കവിതകളായി കുറിച്ചിട്ടിരുന്നു....പ്രണയവും ...വിരഹവും ..മരണവും ...സ്വപ്നങ്ങളും ...എല്ലാം ...അക്ഷരങ്ങളായി കുറിക്കപെട്ടു....മരണത്തോടുള്ള അഗാതമായ പ്രണയം ഓരോ വരികളിലും നിഴലിച്ചു നിന്നു......നന്ദിതയുടെ മരണശേഷമാണ് വീട്ടുകാരും സുഹൃത്തുക്കളും പോലും നന്ദിത കവിതകള്‍ എഴുതിയിരുന്നു എന്നറിഞ്ഞത് ...........

1994 ല്‍ ലാണ് നന്ദിത അജിത്തിനെ പരിചയപെടുന്നത്...പിന്നീട് അജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു .....എന്നാല്‍ നന്ദിതയുടെ കവിതകള്‍ വായിച്ചാല്‍ അജിത്തിനെ കാണുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്നേ നന്ദിതയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന് അറിയാന്‍ സാദിക്കും {ഒരു പക്ഷെ അത് കവയത്രിയുടെ ഭാവനയാകാം } അജിത്തിനെ പരിചയപെട്ടതിനു ശേഷം നന്ദിത കവിതകള്‍ എഴുതിയതായി കണ്ടെടുത്തിട്ടില്ല ........

നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള്‍ പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമെന്ന്. അന്നു രാത്രി വൈകിവന്ന ഫോണ്‍കോള്‍ ആരുടേതായിരുന്നു?. അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്‍കോള്‍ ആരുടേതായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ. എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം?. അതുമായ് അവസാനത്തെ ഫോണ്‍കോളിനു ബന്ധമുണ്ടോ? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്‍കോള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു?. എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്‍കോള്‍ അവള്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമന്ന് നിര്‍ബന്ധം പിടിച്ചതും, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും? ആ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്‍ഷത്തിലായിരുന്നു. കൂട്ടിലിട്ട വെരുകിനെപോലെ ബാല്‍‌കണിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള്‍ പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍‌കിയ ഷോളില്‍ ബാല്‍‌കണിയില്‍ നിന്നും തൂങ്ങി നില്‌ക്കുന്നു. പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.

നന്ദിതയുടെ കവിതകളിലൂടെ ആ പെണ്‍കുട്ടിയുടെ മനസ് വായിക്കാന്‍ സാദിക്കും ......ഏകാന്തതയും ...സ്നേഹത്തിന് വേണ്ടിയുള്ള പരിശ്രമവും ഒടുവില്‍ ആരോടും പറയാതെ മരണത്തെ പ്രണയിച്ചു സ്വയം അവസാനിപ്പിച്ച ജീവിതവും .....ഇന്നും ഞങ്ങളുടെ മനസ്സില്‍ നന്ദിത ഒരു എഴുതി തീര്‍ക്കാത്ത കവിത പോലെ കിടക്കുന്നു ......എന്തിനു ആരും കാണാതെ നീ കവിതകള്‍ ഒളിപ്പിച്ചു വച്ചു..ആരും കാണാതെ കരഞ്ഞു ......

നന്ദിതയെ ജീവിക്കാന്‍ അറിയാത്ത മണ്ടി എന്ന് വിളിക്കാം .............സ്വന്തം പ്രണയത്തെ ലഭിക്കാതെ വന്നപ്പോള്‍ പ്രണയം നടിച്ചു മറ്റൊരാളെ വിവാഹം കഴിച്ചു വഞ്ചിച്ച വഞ്ചകി എന്നും വിളിക്കാം ...........പക്ഷെ ആ കവിതകള്‍ വായിച്ചാല്‍ ....ആ പെണ്‍കുട്ടിയുടെ മനസ് നിങ്ങള്ക്ക് കാണാന്‍ സാദിക്കും .......നിങ്ങളില്‍ ഒരാളായിരുന്നു നന്ദിത എന്ന് അറിയാന്‍ സാദിക്കും .....................അപ്പോള്‍ നന്ദിതയെ സ്നേഹികാതിരിക്കാന്‍ നിങ്ങള്ക്ക് പറ്റില്ല ...................

നന്ദിതെ ദൂരെ നക്ഷത്രങ്ങള്‍ക്കിടയില്‍ നീ സുഗമായിരിക്കുക ...

"നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്ന്
...ഒരു സ്വപ്നം പോലെ
ഇനി നിനക്ക് കടന്നു വരാം" !!!

Saturday, February 5, 2011

എനിക്ക് എന്റെ മലയാളവും നഷ്ടപ്പെട്ടു ..

ഞാന്‍ എഴുതാന്‍ ശ്രമിച്ച കവിതകള്‍ക്ക്
മരണത്തിന്റെയും പ്രണയത്തിന്റെയും മാത്രം ഗന്ധം ,
എന്റെ ജീവിത ചവറു കൂമ്പാരത്തില്‍ ചീഞ്ഞളിയുന്ന എന്റെ ചിന്തകളെ ഞാന്‍ ദഹിപ്പിച്ചു ..
എന്റെ കവിതകളില്‍ ദാരിദ്ര്യവും പട്ടിണിയും ..
ഞാന്‍ വലിച്ചെറിഞ്ഞ വാക്കുകള്‍ പോലെ എന്റെ ഭാവനയുംഅലക്ഷ്യമായി കിടക്കുന്നു ..
എനിക്ക് എന്റെ മലയാളവും നഷ്ടപ്പെട്ടു ..

Friday, October 22, 2010

ശുഭപര്യവസാനം ..

കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി ഞാന്‍ പറയാന്‍ വന്നത് മുഴുവന്‍ വിഴുങ്ങിപ്പോയോ? വരുമ്പോള്‍ മനസ്സില്‍ കണക്കു കൂട്ടിയതൊക്കെ തെറ്റി.. ഇല്ല.. എനിക്കവളോട് അങ്ങനെപറയാന്‍ കഴിയില്ല എന്റെ നാവു കുഴയുന്നു വായില്‍ ഉമിനീര്‍ വറ്റിയ അവസ്ഥ അവള്‍ പഴയ നിസംഗതയില്‍ തന്നെ ഞാന്‍ ഒടുവില്‍ നിശബ്ദതയുടെ കെട്ടുപൊട്ടിച്ചു ചോദിച്ചു "നിഷ നീ എന്തെങ്കിലും തീരുമാനം പറയു.." അവളുടെ കണ്ണുകള്‍ നിരഞ്ഞിട്ടുണ്ടായിരുന്നു അവള്‍ക്കൊന്നും പറയാനാവില്ലെന്ന് എനിക്കറിയാം എങ്കില്‍ ആ കൈപിടിച്ച് എന്റെ കൂടെ വാ എന്ന് പറയാനുള്ള ധൈര്യവും എനിക്കില്ല സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാതെ തെണ്ടി നടക്കുന്ന ഞാന്‍ അവളെ എങ്ങനെ എന്റെ വീട്ടിലേക്കു വിളിക്കും ... യാത്രക്കാര്‍ചിലര്‍ രഹസ്യമായി ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലില്‍ ഞാന്‍ അവളോട പറഞ്ഞു "വാ നമുക്ക് കുറച്ചു നടക്കാം "അവള്‍ പതിയെ എഴുന്നേറ്റു കൈകൊണ്ടു മുഖം തോര്‍ത്തി ആ കണ്ണുകള്‍ വല്ലാതെ കലങ്ങിയിരുന്നു .. ഞങ്ങള്‍ റെയില്‍ പ്ലാറ്റ്ഫോമിലൂടെ നടക്കാന്‍ തുടങ്ങി അവളുടെ കയ്യില്‍ ഒരു കൊച്ചു ബാഗ്‌ ഉണ്ടായിരുന്നു ഞാന്‍ അത് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ വേണ്ട എന്ന് പറഞ്ഞു .. അവള്‍ വീട്ടില്‍ നിന്നും ഒരു യാത്രയ്ക്ക് തയ്യാറായി ഇറങ്ങിയതാവുമോ? അവള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്ന വാക്കുകള്‍ അവളോട്‌ എനിക്ക് പറയാനാവില്ലെന്ന് ഞാന്‍ എങ്ങെനെ അവളെ അറിയിക്കും.. ഞങ്ങള്‍ കുറെ നേരമായി നടക്കുന്നു ഇതുവരെ അവളുടെ കൂടെ നടന്നിട്ട് ഒന്നും മിണ്ടാതെ നടന്ന ആദ്യ സയാഹ്നം ഇതാവും ഞങ്ങള്‍ റെയില്‍ മുറിച്ചു കടന്നു അപ്പുറത്തെ ഇടവഴിയിലൂടെ നടന്നു അതിലൂടെ നേരെ പോയാല്‍ ബസ്‌ സ്റ്റാന്ഡ് ആണ് അവിടെ നിന്നും അവള്‍ക്കു ബസ്‌ കിട്ടും അതില്‍ അവളെ കയറ്റി വിടാം അല്ലാതെ ഞാന്‍ എന്ത് ചെയ്യാനാണ് .. ആ പ്രതീക്ഷയില്‍ ഞാന്‍ ആ വഴി നടന്നു കുറ്റബോധം കൊണ്ട് എനിക്കൊന്നും സംസാരിക്കാന്‍ കഴിയുമായിരുന്നില്ല ഇടക്ക് അവളുടെ മുഖത്തേക്ക് നോക്കും അവള്‍ കലങ്ങിയ കണ്ണുകളുമായി എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങുന്നു ഒടുവില്‍ ഞങ്ങള്‍ ബസ്‌സ്ടാണ്ടില്‍ എത്തി ഞാന്‍ തലശ്ശേരി ഭാഗത്തേക്കുള്ള ബസ്‌ നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തേക്ക് നീങ്ങി അവള്‍ എന്റെ മുഗത്ത്‌ സംശയത്തോടെ നോക്കി ഞാന്‍ പറഞ്ഞു നീ വീട്ടിലേക്കു പോ ഞാന്‍ വിളിക്കാം അവള്‍ എന്റെ മുഖത്തേക്ക് നോക്കി കുറ്റബോധം കൊണ്ട് എന്റെ മുഖത്തുണ്ടായ കറുപ്പ് അവള്‍ക്കു മനസ്സിലായോ ? അവള്‍ക്കെല്ലാതെ വേറെ ആര്ക്ക അത് പെട്ടെന്ന് മനസ്സിലാവുക?.. അവള്‍ പറഞ്ഞു "നീ പോയിക്കോളു ഞാന്‍ അടുത്ത ബസില്‍ പോവാം " ഞാന്‍ അവിടെ തന്നെ കുറെ നേരം നിന്നു അവള്‍ വീണ്ടും പറഞ്ഞു വേണ്ട നീ പോയിക്കോളുഅതു പറഞ്ഞപ്പോള്‍ അവളുടെ സ്വരം ഇടറിയിരുന്നു .. "ഓക്കേ ഞാന്‍ പോവുന്നു.. "ഞാന്‍ തിരിഞ്ഞു നടന്നു ..