Friday, October 22, 2010

ശുഭപര്യവസാനം ..

കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി ഞാന്‍ പറയാന്‍ വന്നത് മുഴുവന്‍ വിഴുങ്ങിപ്പോയോ? വരുമ്പോള്‍ മനസ്സില്‍ കണക്കു കൂട്ടിയതൊക്കെ തെറ്റി.. ഇല്ല.. എനിക്കവളോട് അങ്ങനെപറയാന്‍ കഴിയില്ല എന്റെ നാവു കുഴയുന്നു വായില്‍ ഉമിനീര്‍ വറ്റിയ അവസ്ഥ അവള്‍ പഴയ നിസംഗതയില്‍ തന്നെ ഞാന്‍ ഒടുവില്‍ നിശബ്ദതയുടെ കെട്ടുപൊട്ടിച്ചു ചോദിച്ചു "നിഷ നീ എന്തെങ്കിലും തീരുമാനം പറയു.." അവളുടെ കണ്ണുകള്‍ നിരഞ്ഞിട്ടുണ്ടായിരുന്നു അവള്‍ക്കൊന്നും പറയാനാവില്ലെന്ന് എനിക്കറിയാം എങ്കില്‍ ആ കൈപിടിച്ച് എന്റെ കൂടെ വാ എന്ന് പറയാനുള്ള ധൈര്യവും എനിക്കില്ല സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാതെ തെണ്ടി നടക്കുന്ന ഞാന്‍ അവളെ എങ്ങനെ എന്റെ വീട്ടിലേക്കു വിളിക്കും ... യാത്രക്കാര്‍ചിലര്‍ രഹസ്യമായി ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലില്‍ ഞാന്‍ അവളോട പറഞ്ഞു "വാ നമുക്ക് കുറച്ചു നടക്കാം "അവള്‍ പതിയെ എഴുന്നേറ്റു കൈകൊണ്ടു മുഖം തോര്‍ത്തി ആ കണ്ണുകള്‍ വല്ലാതെ കലങ്ങിയിരുന്നു .. ഞങ്ങള്‍ റെയില്‍ പ്ലാറ്റ്ഫോമിലൂടെ നടക്കാന്‍ തുടങ്ങി അവളുടെ കയ്യില്‍ ഒരു കൊച്ചു ബാഗ്‌ ഉണ്ടായിരുന്നു ഞാന്‍ അത് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ വേണ്ട എന്ന് പറഞ്ഞു .. അവള്‍ വീട്ടില്‍ നിന്നും ഒരു യാത്രയ്ക്ക് തയ്യാറായി ഇറങ്ങിയതാവുമോ? അവള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്ന വാക്കുകള്‍ അവളോട്‌ എനിക്ക് പറയാനാവില്ലെന്ന് ഞാന്‍ എങ്ങെനെ അവളെ അറിയിക്കും.. ഞങ്ങള്‍ കുറെ നേരമായി നടക്കുന്നു ഇതുവരെ അവളുടെ കൂടെ നടന്നിട്ട് ഒന്നും മിണ്ടാതെ നടന്ന ആദ്യ സയാഹ്നം ഇതാവും ഞങ്ങള്‍ റെയില്‍ മുറിച്ചു കടന്നു അപ്പുറത്തെ ഇടവഴിയിലൂടെ നടന്നു അതിലൂടെ നേരെ പോയാല്‍ ബസ്‌ സ്റ്റാന്ഡ് ആണ് അവിടെ നിന്നും അവള്‍ക്കു ബസ്‌ കിട്ടും അതില്‍ അവളെ കയറ്റി വിടാം അല്ലാതെ ഞാന്‍ എന്ത് ചെയ്യാനാണ് .. ആ പ്രതീക്ഷയില്‍ ഞാന്‍ ആ വഴി നടന്നു കുറ്റബോധം കൊണ്ട് എനിക്കൊന്നും സംസാരിക്കാന്‍ കഴിയുമായിരുന്നില്ല ഇടക്ക് അവളുടെ മുഖത്തേക്ക് നോക്കും അവള്‍ കലങ്ങിയ കണ്ണുകളുമായി എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങുന്നു ഒടുവില്‍ ഞങ്ങള്‍ ബസ്‌സ്ടാണ്ടില്‍ എത്തി ഞാന്‍ തലശ്ശേരി ഭാഗത്തേക്കുള്ള ബസ്‌ നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തേക്ക് നീങ്ങി അവള്‍ എന്റെ മുഗത്ത്‌ സംശയത്തോടെ നോക്കി ഞാന്‍ പറഞ്ഞു നീ വീട്ടിലേക്കു പോ ഞാന്‍ വിളിക്കാം അവള്‍ എന്റെ മുഖത്തേക്ക് നോക്കി കുറ്റബോധം കൊണ്ട് എന്റെ മുഖത്തുണ്ടായ കറുപ്പ് അവള്‍ക്കു മനസ്സിലായോ ? അവള്‍ക്കെല്ലാതെ വേറെ ആര്ക്ക അത് പെട്ടെന്ന് മനസ്സിലാവുക?.. അവള്‍ പറഞ്ഞു "നീ പോയിക്കോളു ഞാന്‍ അടുത്ത ബസില്‍ പോവാം " ഞാന്‍ അവിടെ തന്നെ കുറെ നേരം നിന്നു അവള്‍ വീണ്ടും പറഞ്ഞു വേണ്ട നീ പോയിക്കോളുഅതു പറഞ്ഞപ്പോള്‍ അവളുടെ സ്വരം ഇടറിയിരുന്നു .. "ഓക്കേ ഞാന്‍ പോവുന്നു.. "ഞാന്‍ തിരിഞ്ഞു നടന്നു ..

No comments:

Post a Comment