Tuesday, January 17, 2012

നന്ദിതയുടെ ഓര്‍മ്മയ്ക്ക്....

നന്ദിതയുടെ ഓര്‍മ്മയ്ക്ക്....

ഇന്ന് 2012 ജനുവരി 17 ....നന്ദിത ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു ....1999 January 17 നന്ദിത സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു ..മരണ കാരണം ഇന്നും ദുരൂഹമായി തുടരുന്നു .........നന്ദിതയുടെ മരണശേഷം അവളുടെ ഇരുമ്പ് പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ 1985-1993 വരെയുള്ള കാലയളവിനുള്ളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി നന്ദിത എഴുതിയ 59 കവിതകള്‍ ഉണ്ടായിരുന്നു ....നന്ദിതയ്ക്ക് ഈ ലോകത്തോട് പറയാനുണ്ടായിരുന്നത് അവള്‍ കവിതകളായി കുറിച്ചിട്ടിരുന്നു....പ്രണയവും ...വിരഹവും ..മരണവും ...സ്വപ്നങ്ങളും ...എല്ലാം ...അക്ഷരങ്ങളായി കുറിക്കപെട്ടു....മരണത്തോടുള്ള അഗാതമായ പ്രണയം ഓരോ വരികളിലും നിഴലിച്ചു നിന്നു......നന്ദിതയുടെ മരണശേഷമാണ് വീട്ടുകാരും സുഹൃത്തുക്കളും പോലും നന്ദിത കവിതകള്‍ എഴുതിയിരുന്നു എന്നറിഞ്ഞത് ...........

1994 ല്‍ ലാണ് നന്ദിത അജിത്തിനെ പരിചയപെടുന്നത്...പിന്നീട് അജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു .....എന്നാല്‍ നന്ദിതയുടെ കവിതകള്‍ വായിച്ചാല്‍ അജിത്തിനെ കാണുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്നേ നന്ദിതയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന് അറിയാന്‍ സാദിക്കും {ഒരു പക്ഷെ അത് കവയത്രിയുടെ ഭാവനയാകാം } അജിത്തിനെ പരിചയപെട്ടതിനു ശേഷം നന്ദിത കവിതകള്‍ എഴുതിയതായി കണ്ടെടുത്തിട്ടില്ല ........

നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള്‍ പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമെന്ന്. അന്നു രാത്രി വൈകിവന്ന ഫോണ്‍കോള്‍ ആരുടേതായിരുന്നു?. അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്‍കോള്‍ ആരുടേതായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ. എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം?. അതുമായ് അവസാനത്തെ ഫോണ്‍കോളിനു ബന്ധമുണ്ടോ? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്‍കോള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു?. എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്‍കോള്‍ അവള്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമന്ന് നിര്‍ബന്ധം പിടിച്ചതും, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും? ആ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്‍ഷത്തിലായിരുന്നു. കൂട്ടിലിട്ട വെരുകിനെപോലെ ബാല്‍‌കണിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള്‍ പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍‌കിയ ഷോളില്‍ ബാല്‍‌കണിയില്‍ നിന്നും തൂങ്ങി നില്‌ക്കുന്നു. പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.

നന്ദിതയുടെ കവിതകളിലൂടെ ആ പെണ്‍കുട്ടിയുടെ മനസ് വായിക്കാന്‍ സാദിക്കും ......ഏകാന്തതയും ...സ്നേഹത്തിന് വേണ്ടിയുള്ള പരിശ്രമവും ഒടുവില്‍ ആരോടും പറയാതെ മരണത്തെ പ്രണയിച്ചു സ്വയം അവസാനിപ്പിച്ച ജീവിതവും .....ഇന്നും ഞങ്ങളുടെ മനസ്സില്‍ നന്ദിത ഒരു എഴുതി തീര്‍ക്കാത്ത കവിത പോലെ കിടക്കുന്നു ......എന്തിനു ആരും കാണാതെ നീ കവിതകള്‍ ഒളിപ്പിച്ചു വച്ചു..ആരും കാണാതെ കരഞ്ഞു ......

നന്ദിതയെ ജീവിക്കാന്‍ അറിയാത്ത മണ്ടി എന്ന് വിളിക്കാം .............സ്വന്തം പ്രണയത്തെ ലഭിക്കാതെ വന്നപ്പോള്‍ പ്രണയം നടിച്ചു മറ്റൊരാളെ വിവാഹം കഴിച്ചു വഞ്ചിച്ച വഞ്ചകി എന്നും വിളിക്കാം ...........പക്ഷെ ആ കവിതകള്‍ വായിച്ചാല്‍ ....ആ പെണ്‍കുട്ടിയുടെ മനസ് നിങ്ങള്ക്ക് കാണാന്‍ സാദിക്കും .......നിങ്ങളില്‍ ഒരാളായിരുന്നു നന്ദിത എന്ന് അറിയാന്‍ സാദിക്കും .....................അപ്പോള്‍ നന്ദിതയെ സ്നേഹികാതിരിക്കാന്‍ നിങ്ങള്ക്ക് പറ്റില്ല ...................

നന്ദിതെ ദൂരെ നക്ഷത്രങ്ങള്‍ക്കിടയില്‍ നീ സുഗമായിരിക്കുക ...

"നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്ന്
...ഒരു സ്വപ്നം പോലെ
ഇനി നിനക്ക് കടന്നു വരാം" !!!

No comments:

Post a Comment